ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Wednesday, July 10, 2024 6:06 AM IST
കി​ട​ങ്ങൂ​ർ: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​പ്ലാ​മ​റ്റം പെ​ട്ട​പ്പു​ഴ ഇ​ല്ല​ത്ത് സ്റ്റെ​ഫി​ൻ ഷാജി (21), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യ സ്റ്റാ​ലി​ന്‍ ഷാ​ജി (25), കട​പ്ലാ​മ​റ്റം പെ​ട്ട​പ്പു​ഴ പു​ത്തൂ​ർ പ്ര​ണ​വ് ഉ​ണ്ണി (അ​ക്രു​മോ​ൻ-25) എ​ന്നി​വ​രെ​യാ​ണ് കി​ട​ങ്ങൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​യാ​ളെ ചീ​ത്ത വി​ളി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ക​ല്ലു​കൊ​ണ്ട് മു​ഖ​ത്ത് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്‍​പ് സ്റ്റെ​ഫി​ൻ ഷാ​ജി ഇ​വി​ടെ​യെ​ത്തി ഇ​വ​രോ​ട് ബീ​ഡി​യും മ​ദ്യ​പി​ക്കു​ന്ന​തി​നാ​യി ഗ്ലാ​സും ചോ​ദി​ക്കു​ക​യും ഇ​വ​ർ ഇ​ത് കൊ​ടു​ക്കാ​തി​രുന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ യു​വാ​വി​ന്‍റെ സു​ഹൃ​ത്തി​നെ മ​ർ​ദി​ച്ച​ത് യു​വാ​വ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​യാ​ൾ പി​ന്നീ​ട് സം​ഘ​വു​മാ​യെ​ത്തി ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തുനി​ന്ന് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കി​ട​ങ്ങൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൂ​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.