എ​ച്ച്ഐ​വി/​എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണം: മാ​ര​ത്ത​ൺ, ഫ്‌​ളാ​ഷ് മോ​ബ് മ​ത്സ​ര​ങ്ങ​ൾ
Sunday, July 28, 2024 7:11 AM IST
കോ​ട്ട​യം: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സം​സ്ഥാ​ന എ​യ്ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മി​ട​യി​ൽ എ​ച്ച്ഐ​വി, എ​യ്ഡ്സി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി മാ​ര​ത്ത​ൺ, ഫ്‌​ളാ​ഷ് മോ​ബ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ന്താ​രാ​ഷ്‌​ട്ര യു​വ​ജ​ന ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി ജി​ല്ലാ​ത​ല​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. 17 മു​ത​ൽ 25 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം.

നാ​ളെ രാ​വി​ലെ ഏ​ഴി​ന് സി​എം​എ​സ് കോ​ള​ജ് ജം​ഗ്ഷ​നി​ൽ​നി​ന്ന് താ​ഴ​ത്ത​ങ്ങാ​ടി വ​രെ മാ​ര​ത്ത​ൺ മ​ത്സ​രം ന​ട​ക്കും. സ്ത്രീ, ​പു​രു​ഷ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​മാ​യാ​കും മ​ത്സ​രം. ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​ന്ന്, ര​ണ്ട്, മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 5000, 3000, 2000 രൂ​പ എ​ന്നി​ങ്ങ​നെ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. മ​ത്സ​ര​ത്തി​ലെ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ​ക്ക് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

31ന് ​ഉ​ച്ച​യ്ക്ക് കോ​ട്ട​യം ഗാ​ന്ധി സ്‌​ക്വ​യ​ർ പ​രി​സ​ര​ത്താ​ണ് ഫ്‌​ളാ​ഷ് മോ​ബ് മ​ത്സ​രം ന​ട​ക്കു​ക. മ​ത്സ​ര​ത്തി​ലെ ആ​ദ്യ അ​ഞ്ചു സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 5000, 4500, 4000, 3500, 3000 രൂ​പ​യും വി​ജ​യി​ക​ളാ​വു​ന്ന​വ​ർ​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും.