വിം​ഗ്സ് 2.0 സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന​പ​രി​പാ​ടി ഓ​ഗ​സ്റ്റ് ര​ണ്ടു​മു​ത​ല്‍ നാ​ലു​വ​രെ
Sunday, July 28, 2024 7:11 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി, പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ഗ​സ്റ്റ് ര​ണ്ടു​മു​ത​ല്‍ നാ​ലു​വ​രെ തീ​യ​തി​ക​ളി​ല്‍ ച​ങ്ങ​നാ​ശേ​രി എ​സ്ബി, അ​സം​പ്ഷ​ന്‍ കോ​ള​ജു​ക​ളി​ലാ​യി വി​ംഗ്സ് 2.0 സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

പ​ദ്ധ​തി​യു​ടെ മു​ഖ്യ​പ​ങ്കാ​ളി​യാ​യ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് ധാ​ര​ണാ​പ​ത്രം കൈ​മാ​റി. അ​സം​പ്ഷ​ന്‍ കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ സു​രേ​ഷ് കു​മാ​റി​ല്‍നി​ന്നും അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ ധാ​ര​ണാ​പ​ത്രം ഏ​റ്റു​വാ​ങ്ങി.

എ​സ്ബി കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റെ​ജി പി. ​കു​ര്യ​ന്‍, അ​സം​പ്ഷ​ന്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​തോ​മ​സ് പാ​റ​ത്ത​റ, വിം​ഗ്സ് കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി, എ​സ്ബി കോ​ള​ജ് ബ​ര്‍സാ​ര്‍ ഫാ. ​ജ​യിം​സ് ക​ല​യം​ക​ണ്ടം, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ അ​ശ്വ​തി ആ​ര്‍., ഫാ. ​മോ​ഹ​ന്‍ മാ​ത്യു, സെ​ബാ​സ്റ്റ്യ​ന്‍ വ​ട്ട​മ​ല, ജോ​മോ​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.