പാ​മ്പാ​ടി ബ്ലോ​ക്കി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ന്‍ ശി​ല്പ​ശാ​ല​യ്ക്ക് തു​ട​ക്കം
Sunday, July 28, 2024 7:11 AM IST
പ​ള്ളി​ക്ക​ത്തോ​ട്: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം 2.0 ര​ണ്ടാം​ഘ​ട്ട കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളി​ക്ക​ത്തോ​ട്ടി​ല്‍ പാ​മ്പാ​ടി ബ്ലോ​ക്ക് ത​ല ശി​ല്പ​ശാ​ല ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍ഡി​നേ​റ്റ​ര്‍ ല​ക്ഷ്മി പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് ജി​ഇ​ഒ അ​ജി​കു​മാ​ര്‍, ആ​ര്‍ജി​എ​സ്എ ബ്ലോ​ക്ക് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ എം.​എ​സ്. ആ​ശി​ഷ്, കി​ല ബ്ലോ​ക്ക് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ കു​ര്യ​ന്‍ വ​ട​ക്കേ​ടം തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സെ​ടു​ത്തു.

ബ്ലോ​ക്കി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ള്‍പ്പെ​ടെ​യു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്ത് ത​ല ശി​ല്പ​ശാ​ല പി​ന്നീ​ട് ന​ട​ക്കും.