പാ​മ്പാ​ടി​യി​ൽ പത്തു വ​യ​സു​കാ​രി​യെ തെ​രു​വു​നാ​യ ക​ടി​ച്ചു
Tuesday, July 9, 2024 7:34 AM IST
പാ​മ്പാ​ടി: പാ​മ്പാ​ടി​യി​ൽ പത്തു വ​യ​സു​കാ​രി​യെ തെ​രു​വു​നാ​യ ക​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. കാ​ള​ച്ച​ന്ത പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ള്ള റോ​ഡി​ലൂ​ടെ സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ​മ​യ​ത്താ​ണ് 10 വ​യ​സു​കാ​രി ദി​യ​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ മ​രം വെ​ട്ടി​യി​രു​ന്ന​വ​ർ കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് ഓ​ടി​യെ​ത്തി നാ​യ​യെ ഓ​ടി​ച്ചു. കു​ട്ടി​യു​ടെ കൈ​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ചി​കി​ത്സ​യ്ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചു.

തെ​രു​വു​നാ​യ വി​ഷ​യ​ത്തോ​ടു​ള്ള പാ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ നി​സം​ഗ​ത​യാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നു പി​ന്നി​ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ്ഥ​ല​ത്തു​വ​ച്ച് രാ​ജു എ​ന്ന ആ​ൾ​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് നാ​യ​യു​ടെ ജ​ഡം പ​രി​ശോ​ധി​ച്ച​പ്പോ​ൾ നാ​യ​ക്ക് പേ​വി​ഷ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ജ​ന​ങ്ങ​ൾ​ക്കും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും തെ​രു​വു​നാ​യ ശ​ല്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ഇ​തി​നൊ​രു പ​രി​ഹാ​രം ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്ന് പൈ​തൃ​കം റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ജെ. മോ​നി​ച്ച​ൻ പ​റ​ഞ്ഞു.