ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ച​ര​മ​വാ​ർ​ഷി​കം 18ന്
Tuesday, July 9, 2024 7:34 AM IST
പു​തു​പ്പ​ള്ളി: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി വി​ട​വാ​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​മാ​കു​ന്നു. ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​മാ​യ 18നു ​പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി പാ​രീ​ഷ് ഹാ​ളി​ല്‍ രാ​വി​ലെ 11ന് ​ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന പ​രി​പാ​ടി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും.

പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ള്‍ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​വി​ത​ര​ണം, വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ജൂ​ലൈ 14നു ​പു​തു​പ്പ​ള്ളി​യി​ലെ ജ​ന​ങ്ങ​ള്‍ക്കാ​യി ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ഉ​മ്മ​ൻ​ചാ​ണ്ടി ചി​കി​ത്സാ സ​ഹാ​യ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം, 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​മ്മ​ൻ​ചാ​ണ്ടി ലീ​ഡ​ർ​ഷി​പ്പ് സ​മ്മി​റ്റ്, 16ന് ​ക​ന്യാ​കു​മാ​രി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​നാ​യി നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ദാ​നം, 17ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്ര​പ്ര​ദ​ർ​ശ​നം.

18നു ​കോ​ട്ട​യം മാ​മ്മ​ൻ​മാ​പ്പി​ള ഹാ​ളി​ല്‍ ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്ഘാ​ട​നം, ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം, 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ല്‍ ക്യാ​ന്പ്, 21ന് ​ബാ​ഡ്മി​ന്‍റ​ണ്‍-​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​മു​ണ്ട്.