മു​സി​രി​സ് പ​ദ്ധ​തി​: പ്ര​ാദേ​ശി​കവി​ക​സ​ന​വും ല​ക്ഷ്യം- മ​ന്ത്രി
Sunday, July 7, 2024 7:30 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന​ത്തി​നു​ട​നീ​ള​മു​ള്ള പൈ​തൃ​കസ്മാ​ര​ക​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം സ്മാ​ര​ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശത്തെയും അ​വി​ട​ത്തെ സ​മൂ​ഹ​ത്തെയും ഉ​ൾ​ക്കൊ​ള്ളു​ന്ന രീ​തി​യാ​ണ് മു​സി​രി​സ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.

സം​സ്ഥാ​ന വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ മു​സി​രി​സ് ഹെ​റി​റ്റേ​ജ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി പു​തു​ക്കി​പ്പ​ണി​ത ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ് കെ​ട്ടി​ട​ത്തി​ന്‍റെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്ര മ്യൂ​സി​യം കെ​ട്ടി​ട​ത്തി​ന്‍റെ​യു​മ​ട​ക്കം വി​വി​ധ പൈ​തൃ​കസം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കീ​ഴ്ത്ത​ളി ക്ഷേ​ത്ര​മ​ണ്ഡ​പം, തി​രു​വ​ഞ്ചി​ക്കു​ളം ക​നാ​ൽ ഹൗ​സ്, ഇ​സ്‌​ലാ​മി​ക് ഡി​ജി​റ്റ​ൽ ആ​ർക്കൈവ്‌​സ്, മു​സി​രി​സ് വെ​ബ്‌​സൈ​റ്റ്, വി​വി​ധ ആ​രാ​ധ​നാ​ല​യങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​നം എ​ന്നി​വ​യു​ടെ​യും ഉ​ദ്ഘാ​ട​നം പോ​ലീ​സ് മൈ​താ​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി നി​ർ​വ​ഹി​ച്ചു. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സി​രി​സ് പ്ര​ദേ​ശ​ത്തു​ള്ള മു​പ്പ​തോ​ളം സ്മാ​ര​ക/​മ്യൂ​സി​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി 500 രൂ​പ ന​ൽ​കി മു​സി​രി​സ് പാ​സ്‌​പോ​ർ​ട്ട് എ​ടു​ത്ത്, ആ​റു​മാ​സ ക്കാല​യ​ള​വി​നു​ള്ളി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളെ മു​സി​രി​സി​ന്‍റെ അം​ബാ​സി​ഡ​ർ​മാ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ആ​ദ്യ മു​സി​രി​സ് പാ​സ്‌​പോ​ർ​ട്ട് എം​എ​ൽ​എ മ​ന്ത്രി​ക്കു കൈ​മാ​റി.


മു​സി​രി​സ് പൈ​തൃ​കപ​ദ്ധ​തി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് മാനേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​കെ. മ​നോ​ജ്കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു. പ​ദ്ധ​തി​നി​ർ​മാ​ണ​ത്തി​ൽ കോ​ൺ​ട്രാ​ക്ട​റാ​യി​രു​ന്ന കെ.​ജി. മു​രു​ക​ൻ, പി.​കെ. അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്നി​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു.

ചേ​ര​മാ​ൻ പ​ള്ളി​യു​ടെ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 1.13 കോ​ടി രൂ​പ​യാ​ണു ചെ​ല​വാ​ക്കി​യ​ത്. 93.64 കോ​ടി രൂ​പ ചെ​ല​വാ​ക്കി പ​ള്ളി​യു​ടെ ചു​റ്റു​മ​തി​ലും പ​ണി​ക​ഴി​പ്പി​ച്ചു. ശ്രീ​കു​രും​ബ ഭ​ഗ​വ​തിക്ഷേ​ത്ര​ത്തി​ന്‍റെ ഊ​ട്ടു​പു​ര, ഭ​ണ്ഡാ​ര​പ്പു​ര മാ​ളി​കസ​മു​ച്ച​യ​ത്തി​ന്‍റെ സം​ര​ക്ഷ​​ണ പ​ദ്ധ​തി​ക്ക് 3.23 കോ​ടി രൂ​പ​യാ​ണു ചെ​ല​വ​ഴി​ച്ച​ത്.തൃ​ക്കുല​ശേ​ഖ​ര​പു​രം ശ്രീ​കൃ​ഷ്ണ ്ഷേ​ത്രം, ശൃം​ഗ​പു​രം ശി​വ​ക്ഷേ​ത്രം, തൃ​ക്കുല​ശേ​ഖ​ര​പു​രം ആ​ഴ്‌​വാ​ർ ക്ഷേ​ത്രം, പ​ടാ​കു​ളം അ​യ്യ​പ്പ​ക്ഷേ​ത്രം എ​ന്നീ 16 ആ​രാ​ധ​നാ​ല​യങ്ങ​ളു​ടെ വി​ക​സ​നം 3.29 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു പൂ​ർ​ത്തീ​ക​രി​ച്ചു.