എം.കെ. ചന്ദ്രൻ പൂവത്തുംകടവ് ഫാർമേഴ്സ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്
1458446
Wednesday, October 2, 2024 7:56 AM IST
ശ്രീനാരായണപുരം: പൂവത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി എം.കെ. ചന്ദ്രൻ ചുമതലയേറ്റു. ധാരണപ്രകാരം രാജിവച്ച ഒഴിവിലേക്കാണു തെരഞ്ഞെടുപ്പുനടന്നത്. ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ ഡയക്ടർ അജിത്ത് പേരുനിർദേശിക്കുകയും എം.ആർ. ജോഷി പിന്താങ്ങുകയും ചെയ്തു.
സി.എസ്. സിജി വരണാധികാരിയായിരുന്നു. സിപിഐ ശ്രീനാരായണപുരം ലോക്കൽ കമ്മിറ്റി അംഗമാണ് എം.കെ. ചന്ദ്രൻ. അനുമോദന യോഗത്തിൽ ബാങ്ക് പ്രസിഡന്റ്് ഇ.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.