ടൗൺഹാൾ വാടകയിൽ ഇളവിനായി ധർണ നടത്തി
1458690
Thursday, October 3, 2024 6:40 AM IST
ചാലക്കുടി: ജനകീയപങ്കാളിത്തത്തോടെ നിർമിച്ച നഗരസഭ ടൗൺഹാളിന് ഉയർന്ന വാടക നിശ്ചയിച്ചിരിക്കുന്നതിൽ സാമൂഹ്യ-സാംസ്കാരിക പരിപാടികൾക്ക് ഇളവ് അനുവദിക്കണമെ ന്നാവശ്യപ്പെട്ട് ടൗൺഹാൾ പരിസരത്തു ജനകീയപ്രതിഷേധം നടത്തി.
സ്വതന്ത്ര കൗൺസിലർ കെ.എസ്. സുനോജിന്റെ നേതൃത്വത്തിൽ നടത്തിയ ധർണയിൽ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ, സെന്റ് മേരീസ് ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, ടൗൺ ഇമാം ഹുസൈൻ ബാഖവി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയി മൂത്തേടൻ, കലാഭവൻ ജയൻ, എൻ. കുമാരൻ, പോളി ഡേവിസ്, പി.ഡി. ദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു.