സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റുഡന്‍സ് മാനേജ്മെന്റ് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
1458444
Wednesday, October 2, 2024 7:56 AM IST
കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്് സ്റ്റഡീസ് 2024 വര്‍ഷത്തെ സ്റ്റുഡന്‍സ് ചാപ്റ്റര്‍ തൃശൂര്‍ മാനേജ്മെന്റ്് അസോസിയേഷന് ജോയിന്റ്് സെക്രട്ടറി പി.ജെ. ഷാജി ഉദ്ഘാടനം ചെയ് തു. സിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജിനോ ജോണി മാളക്കാരന്‍ അധ്യക്ഷത വഹിച്ചു. ടിഎംഎ സ്റ്റുഡന്‍സ് ചാപ്റ്റേഴ്സ് ഡയറക്ടര്‍ ജീന്‍ പോള്‍ സ്റ്റുഡന്‍സ് ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
തുടര്‍ന്നുനടന്ന മാനേജ്മെന്റ്് ഇന്ററാക്ഷന് സെഷനില്‍ വിശ്രാമം ബില്‍ഡേഴ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും റെയര്‍ ഇനിഷ്യേറ്റീവ്സ് സ്ഥാപകയുമായ രേണു ശ്രീരഞ്ജ് തന്റെ സ്റ്റാര്‍ട്ടപ്പ് അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു. സിംസ് ഡയറക്ടര്‍ ഡോ. ധന്യ അലക്സ്, ടിഎംഎ ഫാക്കല്‍റ്റി കോ-ഓഡിനേറ്റര്‍ പ്രഫ. നോയല്‍ വില്‍സണ്‍, സ്റ്റുഡന്റ് കോ-ഒാര്‍ഡിനേറ്റര്‍ അര്‍ച്ചന എന്നിവര്‍ പ്രസംഗിച്ചു.