ചെറളയം സ്കൂളിൽ സ്നേഹസ്പർശം
1458434
Wednesday, October 2, 2024 7:56 AM IST
കുന്നംകുളം: ചെറളയം എച്ച്സിസിജിയുപി സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സ്നേഹസ്പർശം പരിപാടി സംഘടിപ്പിച്ചു. വയോജനദിനത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ 70 വയസിൽ കൂടുതൽ പ്രായമായ ഗ്രാന്റ്പാരന്റ്സിനെയും കുന്നംകുളം നഗരസഭ ആറാം വാർഡിലെ ഹരിതകർമസേനയേയും സ്കൂൾ സേവനസംഘത്തെയും പൊന്നാടയണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
നഗരസഭ വാർഡ് കൗൺസിലർ ലീല ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർഅൻസ ജോസ് ചടങ്ങിൽ പങ്കെടുത്തവരെ ആദരിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ജാസിൻ പി. ജോബ് ഉപഹാരം നൽകി. അധ്യാപക പ്രതിനിധി എ.വി. ജെസി, സി.എ. ഉണ്ണിമേരി, മെറിൻ ട്രീസ എന്നിവർ സംസാരിച്ചു.