ബിഷപ് ഡോ. ഏബ്രഹാം ചാക്കോയ്ക്ക് സ്വീകരണം നൽകി
1459056
Saturday, October 5, 2024 5:51 AM IST
സുൽത്താൻ ബത്തേരി: ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രതിനിധിസഭാധ്യക്ഷൻ ബിഷപ് ഡോ. ഏബ്രഹാം ചാക്കോയ്ക്ക് സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ സ്വീകരണം നൽകി.
ദൈവിക സാന്നിധ്യം അനുഭവിക്കുന്പോൾ ഒന്നിനേയും ഭയപ്പെടേണ്ടതില്ലന്ന് സ്വീകരണയോഗത്തിൽ അദ്ദേഹം പറഞ്ഞു. ഭയത്തിന്റെയും നിരാശയുടെയും മധ്യേ ദൈവത്തിലുള്ള ആശ്രയം കാത്തുസൂക്ഷിക്കണം. ഇതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നതെന്നും ബിഷപ് പറഞ്ഞു.
ഫാ.സുനിൽ ഇടച്ചേരി അധ്യക്ഷത വഹിച്ചു. ഇവഞ്ചലിക്കൽ സഭാ സെക്രട്ടറി ഫാ.ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി ഫാ.പി.ടി. മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി ഫാ. അനിഷ് മാത്യു, ഫാ. ജോണ്സൻ മാത്യു, ഫാ. ബിജീഷ്, എൻ.എ. ബില്ലി ഗ്രഹാം എന്നിവർ പ്രസംഗിച്ചു.