മെമു ട്രെയിനിന് സ്വീകരണം നൽകും: പ്രേമചന്ദ്രൻ
1459074
Saturday, October 5, 2024 6:12 AM IST
കൊല്ലം: ഏഴിന് കൊല്ലത്ത് നിന്നാരംഭിക്കുന്ന മെമുവിന് സ്വീകരണം നല്‍കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. കൊല്ലത്തെ നൂറുകണക്കിന് ട്രെയില്‍ ദിനയാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് പുതിയ കൊല്ലം - എറണാകുളം മെമു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിലൂടെ യാഥാര്‍ഥ്യമാകുന്നത്.
റെയില്‍ മന്ത്രിയ്ക്കും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും ഇതു സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. സെപ്റ്റംബര്‍ മൂന്നിന് ചെന്നൈയില്‍ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുകയുണ്ടായി.
വേണാടിന്ശേഷം രാവിലെ കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പുതിയ പാസഞ്ചര്‍ ട്രെയിൻ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറര്‍ മാനേജര്‍ ഉറപ്പ് നല്‍കിയിരുന്നു.
പെരിനാട് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചതായി അദ്ദേഹം അറിയിച്ചു.