ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിൽ തിരുനാൾ ഇന്നും നാളെയും
1459147
Saturday, October 5, 2024 7:51 AM IST
ആനന്ദപുരം: ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ് ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന് തുടക്കംകുറിച്ചുള്ള കൊടികയറ്റം ഫാ. ജോർജ് പാറേമൻ നിർവഹിച്ചു.
ഇന്നാണ് അന്പുതിരുനാൾ. രാവിലെ ഏഴിന് ആഘോഷമായ വിശുദ്ധ കുർബാന, രൂപങ്ങൾ എഴുന്നള്ളിച്ചുവയ്ക്കൽ, വീടുകളിലേക്ക് അന്പെഴുന്നള്ളിപ്പ്, വൈകീട്ട് അഞ്ചിനു കൂടുതുറക്കൽ, തുടർന്ന് പള്ളിചുറ്റി പ്രദക്ഷിണത്തിനു റവ.ഡോ. ഹർഷജൻ പഴയാറ്റിൽ കാർമികത്വം വഹിക്കും.
നാളെ തിരുനാൾദിനത്തിൽ രാവിലെ 6.30നും എട്ടിനും വിശുദ്ധ കുർബാന, പത്തിനുള്ള ആഘോഷമായ തിരുനാൾകുർബാനയ്ക്ക് ഫാ. ഷാജി തുന്പേച്ചിറയിൽ കാർമികത്വം വഹിക്കും. റവ.ഡോ. ജോജി കല്ലിങ്ങൽ സന്ദേശം നല്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാന, നാലിനു പ്രദക്ഷിണം.
13ന് എട്ടാമിടം ഊട്ടുതിരുനാൾ ആഘോഷിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോണ്സൻ തറയിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.