വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1459165
Saturday, October 5, 2024 11:11 PM IST
പ്ലാശനാൽ: ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. പ്ലാശനാൽ കുഴികണ്ടത്തിൽ രാജപ്പന്റെ മകൻ റെജിമോൻ (43) ആണ് മരിച്ചത്.
സെപ്റ്റംബർ 15 ന് പനയ്ക്കപ്പാലത്തായിരുന്നു അപകടം. സാരമായി പരിക്കേറ്റ റെജിമോൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
അമ്മ: രാജമ്മ. ഭാര്യ ദീപ്തി പ്ലാശനാൽ കാഞ്ഞിരക്കാട്ട് കുടുംബാംഗം. മക്കൾ: അനുജ, അർജുൻ, അതുൽ. സംസ്കാരം ഇന്നു 2.30 ന് പുവ്വത്താനിയിലുള്ള തറവാട്ടു വീട്ടുളപ്പിൽ.