റേഷൻകടയിൽ അതിക്രമം: ഇ പോസ് മെഷീൻ എറിഞ്ഞുതകർത്തു
1458445
Wednesday, October 2, 2024 7:56 AM IST
കൊടുങ്ങല്ലൂർ: റേഷൻ കടയിലെ മസ്റ്ററിംഗ് തടസപ്പെടുത്താൻ ശ്രമിച്ചയാൾ ഇ പോസ്മെഷീൻ നിലത്തെറിഞ്ഞുതകർത്തു. അഴീക്കോട് മഞ്ഞളി പാലത്തിനുസമീപം മേഴ്സി ലൂയിസിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന റേഷൻകടയിലായിരുന്നു സംഭവം.
മസ്റ്ററിംഗ് നടത്തുന്നതിനിടയിൽ എത്തിയ ആൾ പ്രകോപനമില്ലാതെ ഇ പോസ് മെഷീൻ നിലത്തെറിഞ്ഞ് തകർക്കുകയായിരുന്നുവെന്ന് റേഷൻകടക്കാരനായ ലൂയിസ് പറഞ്ഞു. നിലത്തുവീണ മെഷീൻ കാലിൽതട്ടി ഗർഭിണിക്കു പരിക്കേറ്റു. സംഭവത്തിൽ മഞ്ഞളി പള്ളി സ്വദേശി കൈതവളപ്പിൽ രാജേഷിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.