അനധികൃത മദ്യവില്പന; ഒരാൾ അറസ്റ്റിൽ
1458449
Wednesday, October 2, 2024 7:56 AM IST
ചാലക്കുടി: അനധികൃതമായി മദ്യവില്പന നടത്തിയാൾ അറസ്റ്റിലായി. പരിയാരം കാഞ്ഞിരപ്പിള്ളി പൊയ്യക്കാരൻ വീട്ടിൽ വേലായുധനെ(56)യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. അര ലിറ്ററിന്റെ 24 കുപ്പി വിദേശമദ്യം ഇയാളിൽനിന്നും പിടി കൂടി.
ചാലക്കുടി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ അനീഷ്കുമാർ പുത്തില്ലൻ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ. എൻ. സുരേഷ്. ജെയ്സൺ ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ആർ. രാകേഷ്, ജെയിൻ മാത്യു, വനിത സിവിൽ എക്സൈസ് ഓഫീസർ പിങ്കി മോഹൻദാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.