യുവതലമുറ തിന്മയിലേക്കു വീഴാനുള്ള കാരണം ലഹരി: മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ
1458680
Thursday, October 3, 2024 6:30 AM IST
തൃശൂർ: യുവതലമുറ തിന്മയിലേക്കു വീഴാനുള്ള പ്രധാന കാരണം മദ്യവും രാസലഹരിയുമാണെന്നു ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ. വ്യാകുലമാതാവിൻ ബസിലിക്ക ഹാളിൽ തൃശൂർ അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതി സംഘടിപ്പിച്ച 27-ാമതു വാർഷികസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷനായി. വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ പതാക ഉയർത്തി. ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. പോൾ കാക്കനാട്, ലെഫ്റ്റനന്റ് കേണൽ കൊച്ചുറാണി, ബ്രദർ ജിയോ വല്ലച്ചിറക്കാരൻ എന്നിവരെ നെസ്റ്റ് ഡയറക്ടർ ഫാ. ടിജോ മുള്ളക്കര ആദരിച്ചു. അതിരൂപത ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ, സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ,
മദ്യനിരോധനസമിതി വനിതാവിഭാഗം പ്രസിഡന്റ് പ്രഫ. ഒ.ജെ. ചിന്നമ്മ, തൃപ്രയാർ കപിലാശ്രമം അധ്യക്ഷൻ സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, ജോഷി വടക്കൻ, സിസ്റ്റർ ലത്തീസിയ എസ്എംസി, സാബു എടാട്ടുകാരൻ, സിസ്റ്റർ ഡോ. ആൻസി എസ്എച്ച്, സിസ്റ്റർ എൻ. സ്വീഡ്, ജോസ് ആലപ്പാട്ട്, ജനറൽ കൺവീനർ ടി.എസ്. എബ്രഹാം എന്നിവർ പ്രസംഗിച്ചു.
കൊച്ചുവർക്കി തരകൻ, ലിന്റോ ഫ്രാൻസിസ്, ഷീന ജോസ്, രാജു പാറപ്പുറം, ലിജിൻ ബാബു, പോൺസൺ തേർമഠം, ജോസ് വടക്കേത്തല, റോബിൻ റാഫേൽ തുടങ്ങിയവർ നേതൃത്വം നല്കി.