നാടെങ്ങും വയോജനദിനാചരണം
1458441
Wednesday, October 2, 2024 7:56 AM IST
ഇരിങ്ങാലക്കുട നീഡ്സ്
ഇരിങ്ങാലക്കുട: മാതൃകാപരമായി പ്രവർത്തിക്കുന്ന വയോജനക്ഷേമ സ്ഥാപനങ്ങൾ നിരവധിയുണ്ടെന്നും അവയ്ക്ക് സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ലോക വയോജനദിനാചരണത്തോടനുബന്ധിച്ച് നീഡ്സ് ശാന്തി സദനിൽ സംഘടിപ്പിച്ച സ്നേഹ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയോജനങ്ങൾ നേരിടുന്ന ശാരീരിക, മാനസിക, സാമൂഹിക വെല്ലുവിളികൾ കാണാനും പരിഹാരം ഉണ്ടാക്കാനും ഭരണാധികാരികൾക്കെന്ന പോലെ സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദലി കറുകത്തല അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, റോക്കി ആളൂക്കാരൻ, പി.ടി. ജോർജ്, ഷൗക്കത്ത്, ഷംസുദീൻ കാട്ടൂർ, മിനി മോഹൻദാസ്, സിസ്റ്റർ അസീസി, സിസ്റ്റർ ബെറ്റ്സി മരിയ, പി.കെ. ജോണ്സണ്, കുഞ്ഞഹമ്മദ്, പിടിആർ സമദ് എന്നിവർ പ്രസംഗിച്ചു.
102 വയസുള്ള വര്‍ക്കി നെറ്റിക്കാടനെ ആദരിച്ചു
വെള്ളിക്കുളങ്ങര: 102-ാം വയസിലെത്തിയ വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം സ്വദേശി നെറ്റിക്കാടന് വര്‍ക്കിയെ മറ്റത്തൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. പൊതുപ്രവര്ത്തകയായിരുന്ന കോടാലി സ്വദേശിനി മേരി മാത്യു തോട്ട്യാനേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍, രഞ്ജിത് കൈപ്പിള്ളി, കെ.പി. ശ്രീധരന്, ക്ലാര ജോണി, നിസാര്‍ കറപ്പംവീട്ടില്‍, സിജില്‍ ചന്ദ്രന് തുടങ്ങിയവര്‍ സന്നിഹിതരായി. ഐ. ആര്. സതീശന്, ബാബുമനക്കുളങ്ങരപ്പറമ്പില്, ചാക്കോച്ചന് കോട്ടക്കല്‍, ജോയ് പുരയിടം എന്നിവര്‍ പ്രസംഗിച്ചു.
പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റി
പെരിഞ്ഞനം: കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ പെ രിഞ്ഞനം പഞ്ചായത്ത് കമ്മിറ്റി വയോജനദിനാചരണവും ആദരവും സംഘടിപ്പിച്ചു. ടി.കെ. മീരാഭായ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.രാമകൃഷ്ണൻ, പി.കെ.മുഹമ്മദ് സഗീർ, ഡോ. കെ.എസ്. ദിനേഷ് എന്നിവർ പ്രസംഗിച്ചു. ടി. കൃഷ്ണൻകുട്ടി മാസ്റ്റർ, ഇ.ആർ. കാർത്തികേയൻ മാസ്റ്റർ എന്നിവരെ ആദരിച്ചു.
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട: ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വയോജന സംഗമം എടക്കുളം സംഗമേശാലയത്തില് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരിഷ് പോള്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിജു പൊറുത്തൂര് ഉദ് ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ് ബോബന് ആമുഖ പ്രഭാഷണം നടത്തി. സോണ്‍ ചെയര്മാന് അഡ്വ. ജോണ്നിധിന് തോമസ് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി ഡയസ് കാരത്രക്കാരന്‍ സ്വാഗതവും ജെന്സണ് നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 51 ഭവനങ്ങളിലേക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.
കാടുകുറ്റി പെൻഷനേഴ്സ്
കാടുകുറ്റി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക വയോജനദിനാചരണം നടത്തി. കാടുകുറ്റി പെൻഷൻ ഭവനിൽ നടന്ന ദിനാചരണം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് പി.എൽ. ജോസ് അധ്യക്ഷത വഹിച്ചു. രോഗികൾക്കുള്ള ധനസഹായവിതരണം എം. തുളസി നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.ആർ. മനോജ് ക്ലാസെടുത്തു. നഴ്സ് രേഖ ദിലീപ്, സി.പി. അമ്പിളി എന്നിവരുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിയന്ത്രണ ക്ലിനിക് നടത്തി. ആന്റണി അവരേശ്, എം.എ. നാരായണൻ, കമ്മറ്റി അംഗം പി.എം. ശശിധരൻ, സി.എൽ. കുര്യാക്കോസ്, സി.സി. ശാന്ത, ഇ.എസ്. സദാനന്ദൻ, എം.ആർ. കുട്ടൻ എന്നിവർ പ്രസംഗിച്ചു.
അന്നമനട പെൻഷനേഴ്സ്
അന്നമനട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം അന്നമനടയിൽ നടന്നു. ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. രവിനമ്പൂതിരി ഉദ് ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് പി.ഡി. തോമാക്കുട്ടി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ഷീജ നസീർ, കെ.ഒ. ഡേവിസ്, കെ.എ. ശങ്കരൻമാസ്റ്റർ, വി.എൻ. ഡാമിയൻ, രേണുക ടീച്ചർ എന്നിവർ പ്രസംഗിച്ചു. ഹോമിയോ ഡോക്ടർ ജിഷ ക്ലാസ് നയിച്ചു.