ഇരിങ്ങാലക്കുട ഉപജില്ലാ കായികമേള; നാഷണല്‍ സ്കൂൾ ജേതാക്കള്‍
1458443
Wednesday, October 2, 2024 7:56 AM IST
ഇരിങ്ങാലക്കുട: സബ് ജില്ലാ കായികമേളയില്‍ 200 പോയിന്റുകളോടെ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യന്മാരായി. 168 പോയിന്റു മായി ചെങ്ങാലൂര്‍ സെന്റ് മേരീസ് എച്ച്എസ്, 157 പോയിന്റുമായി പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസ് എന്നിവർ യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപനസമ്മേളനം ക്രൈസ്റ്റ് കോളജ് പ്രന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്തു; വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ അധ്യക്ഷനായി. ഇരിങ്ങാലക്കുട എഇഒ ഡോ. എം.സി. നിഷ, ഡോ. കെ.ആര്. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
സബ് ജൂണിയര്‍ വിഭാഗത്തില്‍ മീനാക്ഷിയും സീനിയര്‍ വിഭാഗത്തില്‍ ശ്രീഹരിയും വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും സബ്ജൂനിയര് വിഭാഗം പെണ്‍കുട്ടികളുടെയും ചാമ്പ്യന്‍ഷിപ്പ് നാഷ്ണല്‍ സ്കൂളിനാണ്.