ലോകം ഗാന്ധിയിലേക്ക് അടുക്കുന്പോൾ ഇന്ത്യൻ ഭരണാധികാരികൾ അകലുന്നു: തേറന്പിൽ
1458677
Thursday, October 3, 2024 6:29 AM IST
തൃശൂർ: ലോകം മുഴുവൻ ഗാന്ധിജിയിലേക്ക് അടുക്കുന്പോൾ രാജ്യത്തെ ഭരണാധികാരികൾ ഗാന്ധിജിയിൽനിന്ന് അകലുകയാണെന്നു മുൻനിയമസഭാ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ. ഗാന്ധിജിയുടെ ദർശനങ്ങൾ തമസ്കരിക്കാൻ ആരു ശ്രമിച്ചാലും മാനവസമൂഹം ഉള്ളിടത്തോളം അദ്ദേഹം ജനമനസുകളിൽ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ 155-ാം ജന്മവാർഷികത്തിന്റെയും എഐസിസി പ്രസിഡന്റായതിന്റെ ശതാബ്ദിയുടെയും ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു തേറന്പിൽ.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എ. പ്രസാദ്, കെ.ബി. ശശികുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, നിജി ജസ്റ്റിൻ, സി.ഐ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.