യുവാവിന്റെ മരണം ആത്മഹത്യയെന്ന് സൂചന
1458171
Tuesday, October 1, 2024 11:05 PM IST
ചേർപ്പ്: വെങ്ങിണിശേരി ശങ്കരമംഗലത്ത് കാരപ്പുള്ളി വീട്ടിൽ വിഷ്ണുവിനെ (28) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് തൂങ്ങിമരണമെന്ന് പ്രാഥമിക സൂചന നൽകി പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ പോസ്റ്റുമാർട്ടത്തിന്റെ വിശദവിവരങ്ങൾ പുറത്തുവരാനുണ്ടെന്നും മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നുള്ള നിഗമനത്തിലാണ് പോലീസ്.
മകൻ മരിച്ച മുറി തള്ളിത്തുറന്ന് മൃതദേഹം താഴെ ഇറക്കുന്നതിനിടയിൽ കൈയ്ക്ക് മുറിവേറ്റ വിഷ്ണുവിന്റെ പിതാവ് രാമചന്ദ്രൻ ഇപ്പോഴും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
സംഭവം നടന്ന ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ വിഷ്ണു വീടിനുള്ളിൽ തൂങ്ങിമരിക്കാനുള്ള സാഹചര്യ ലക്ഷണങ്ങൾ ഇല്ലാത്ത അവസ്ഥയും കണ്ടെത്തിയിരുന്നു. ഇതിൽ ദുരൂഹതയും ഉണ്ടായിരുന്നു. വിഷ്ണുവിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.