സ്കൂൾ ഭിത്തി മനോഹരമാക്കി സഹോദരങ്ങൾ
1459034
Saturday, October 5, 2024 5:20 AM IST
വേനപ്പാറ: വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ പൂർവവിദ്യാർഥികളായ രണ്ട് സഹോദരങ്ങൾ ഭിത്തിയിൽ മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചും പരിസ്ഥിതി സന്ദേശങ്ങളെഴുതിയും മാതൃകയായി.വേനപ്പാറ അമ്പലത്തിങ്ങൽ സ്വദേശികളായ അസ്ലയും ആഷിഖും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.
അസ്ലയുടെ രണ്ട് മക്കൾ സ്കൂളിൽ നാലാം ക്ലാസിലും പ്രീ പ്രൈമറിയിലും പഠിക്കുന്നുണ്ട്. പ്രകൃതിയിലെ ഛായ കൂട്ടുകളിൽ ചിത്രങ്ങൾ നിർമിച്ച് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുള്ള അസ്ല ഇപ്പോൾ നവമാധ്യമങ്ങൾ വഴി ചിത്രകലാരംഗത്ത് സജീവമാണ്. സഹോദരൻ ആഷിഖ് പരിസ്ഥിതി പ്രവർത്തകനുമാണ്.