കപ്പലപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു
1459167
Saturday, October 5, 2024 11:28 PM IST
കാഞ്ഞാണി: കപ്പലപകടത്തിൽ മരിച്ച മണലൂർ സ്വദേശി ഹനീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
കുവൈത്ത് തുറമുഖത്തിന് അടുത്തുണ്ടായ അറബക്തർ 1 എന്ന ഇറാനിയൻ വാണിജ്യ കപ്പൽ അപകടത്തിലാണ് ഡക്ക് ഓപ്പറേറ്റർ വിളക്കേത്ത് ഹരിദാസന്റെ മകൻ ഹനീഷ് (26) മരിച്ചത്. ഇന്നലെ പുലർച്ചെയാണ് മൃതദേഹം മണലൂരിലെ വീട്ടിലെത്തിച്ചത്. ഓഗസ്റ്റ് 27ന് കപ്പൽ കുവൈത്ത് കടൽ അതിർത്തിയിലേക്ക് കടന്നപ്പോഴാണ് അപകടം ഉണ്ടായത്.