പുത്തൻപീടികയിൽ വാഹനങ്ങളിൽനിന്നു പെട്രോൾ ഊറ്റുന്ന സംഘം സജീവം
1458686
Thursday, October 3, 2024 6:34 AM IST
അന്തിക്കാട്: പുത്തൻപീടികയിൽ വീടുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽനിന്നു പെട്രോൾ ഊറ്റുന്ന സംഘം സജീവം. കഴിഞ്ഞദിവസം വള്ളൂരിലെ തൈവളപ്പിൽ ബാബുരാജിന്റെ വീട്ടിലെ രണ്ടു വാഹനങ്ങളിൽനിന്നു പെട്രോൾ ഊറ്റിയതായി കണ്ടെത്തി. രാവിലെ ബൈക്ക് സ്റ്റാർട്ടാവാതെ വന്നതോടെയാണ് പെട്രോൾ ഊറ്റിയെടുത്തതായി സംശയം തോന്നിയത്. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണു വാഹനത്തിൽ പെട്രോൾ ഊറ്റുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.
സമീപത്തെ വീടുകളിലെ കാമറകളിലും ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണു പെട്രോൾ ഊറ്റിയതെന്നു ദൃശ്യത്തിൽനിന്നു വ്യക്തമാണ്. ഏതാനും നാളുകളായി അന്തിക്കാട്, മുറ്റിച്ചൂർ ഭാഗങ്ങളിലും വാഹനങ്ങളിൽനിന്നു പെട്രോൾ ഊറ്റുന്നതായി പരാതി ഉയർന്നിരുന്നു. അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.