മതിലകത്തു കുളത്തില്‍ മാലിന്യംതള്ളിയ ബേക്കറിക്ക് 25,000 രൂപ പിഴ
1458448
Wednesday, October 2, 2024 7:56 AM IST
പുതിയകാവ്: മതിലകത്ത് കുളത്തില്‍ മാലിന്യം തള്ളിയ ബേക്കറിക്ക് കാല് ലക്ഷം രൂപ പിഴ. മതിലകം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കിടുങ്ങ് എന്ന സ്ഥലത്തുള്ള പഞ്ചായത്തിന്റെ മാലിന്യ ശേഖരണകേന്ദ്രത്തിനടുത്തുള്ള കുളത്തിലാണ് ചാക്കുകളിലാക്കി മാലിന്യം തള്ളിയനിലയില്‍ കണ്ടത്. നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് പഞ്ചായത്തധികൃതരും ആരോഗ്യവിഭാഗവും നടത്തിയ പരിശോധനയില്‍ മതിലകത്തുള്ള ഒരു ബേക്കറിയിലേതാണെന്ന് കണ്ടെത്തുകയായിരുന്നു.
സ്ഥാപന ഉടമയെ വിളിച്ചുവരുത്തി തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയം 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മതിലകത്തെ വിവ ബേക്കറിയുടെ പേരിലാണ് നടപടിയുണ്ടായതെന്നും സെക്രട്ടറി അറിയിച്ചു.
പലയിടത്തും ഹരിതകര്‍മസേന ചാക്കുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ആസൂത്രിതമായി ഇതുപോലെ മാലിന്യം നിക്ഷേപിക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ്് സീനത്ത് ബഷീര്‍ പറഞ്ഞു.