നഗര വികസനം: വ്യാപാരികളുടെ ആശങ്ക പരിഹരിക്കും-എംഎൽഎ
1459023
Saturday, October 5, 2024 5:00 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഈ കാര്യങ്ങൾ കെആർഎഫ്ബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എസ്റ്റിമേറ്റിൽ മാറ്റം വരുത്താതെ തന്നെ ഈ കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കോണ്ക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശരിയല്ല. റോഡ് നിർമാണം പൂർത്തിയാക്കുന്പോൾ ഈ കാര്യത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനം ഇല്ലാതെയാകുമെന്നും എംഎൽഎ പറഞ്ഞു.
ആർഎംയു സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഒന്പത് ആർഎംയുകൾ സ്ഥാപിച്ചു കഴിഞ്ഞു. ആർഎംയു സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചാൽ ഭൂഗർഭ വൈദ്യുത ലൈനുകൾ സ്ഥാപിക്കുന്ന നടപടികളിലേക്ക് കടക്കുവാൻ സാധിക്കും. ഇതോടെ നഗരത്തിലെ വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യും. വേഗത്തിൽ തന്നെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.