പറപ്പൂരില്‍ ബൈക്ക് കത്തിനശിച്ചു
1458687
Thursday, October 3, 2024 6:34 AM IST
പറപ്പൂർ: വടക്കന്മൂലയില് പൊതുപ്രവര്‍ത്തകന്റെ ബൈക്ക് കത്തിനശിച്ചു. വടക്കന്‍ ഡേവീസിന്റെ കാര്പോര്ച്ചില്വച്ചിരുന്ന ബൈക്കാണു കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ബെെക്കിനു 10 വർഷം പഴക്കമുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം.