അമലയിൽ മാക്കോ റോബോട്ടിക് മെഷീൻ ലോഞ്ചിംഗ് സെറിമണി നടത്തി
1458075
Tuesday, October 1, 2024 7:22 AM IST
തൃശൂർ: അമല ഓർത്തോ വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച മാക്കോ റോബോട്ടിക് മെഷീന്റെ ലോഞ്ചിംഗ് സെറിമണി ഹോട്ടൽ ഹയാത്തിൽ മുൻ ഫുട്ബോൾ താരം സി.വി. പാപ്പച്ചൻ നിർവഹിച്ചു.
തൃശൂർ ഐഎംഎ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, ഓർത്തോ പ്രഫസർ ഡൊമിനിക് പുത്തൂർ എന്നിവർ പ്രസംഗിച്ചു. റോബോട്ടിക് സർജറിയുടെ ഗുണങ്ങളെയും സാധ്യതകളെയുംകുറിച്ച് ചീഫ് ഓർത്തോ സ്പൈൻ സർജൻ ഡോ. സ്കോട്ട് ചാക്കോ ജോണ്, വാസ്കുലർ സർജൻ ഡോ. രാജേഷ് ആന്റോ, ഡോ. നിർമൽ ഇമ്മാനുവേൽ, സ്ട്രൈക്കർ ടീം ലീഡർ ഖാദർ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ ആദ്യത്തെ ഹാ ർഡ് ടിഷ്യു റോബോട്ടിക് സർജറി മെഷീനാണ് അമലയിൽ സ്ഥാ പിച്ചിട്ടുള്ളത്.