തേങ്ങ എടുക്കാന്‍ കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
1459164
Saturday, October 5, 2024 10:05 PM IST
പാറശാല: കുളത്തില്‍ വീണ തേങ്ങ എടുക്കാനിങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഉദിയന്‍കുളങ്ങര എരുമറത്തല പുത്തന്‍വീട്ടില്‍ കെ.അനില്‍കുമാര്‍ (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11. 30 ന് ഉദിയന്‍കുളങ്ങര വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വള്ളുക്കോട്ടു കുളത്തിലാണ് സംഭവം.
കുളത്തില്‍ വീണ തേങ്ങ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പാറശാലയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃ തദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എത്തിച്ചു. കൃഷ്ണൻ- രാധ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ഗീതു മക്കള്‍: കാവ്യ, കാര്‍ത്തിക്.