വില്ലേജ് ഓഫീസിലേക്ക് ഇൻവർട്ടർ നൽകി മണപ്പുറം ഫൗണ്ടേഷൻ
1458437
Wednesday, October 2, 2024 7:56 AM IST
വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി വലപ്പാട് എടമുട്ടം വില്ലേജ് ഓഫീസിലേക്ക് 75,000 രൂപ വിലവരുന്ന ഇൻവർട്ടർ നൽകി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിത്ത്, വില്ലേജ് ഓഫീസർ ബി. രാധാകൃഷ്ണൻ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ്, സിഎസ്ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.