ദേവാലയങ്ങളിൽ തിരുനാൾ
1459152
Saturday, October 5, 2024 7:51 AM IST
അരിമ്പൂർ സെന്റ് ആന്റണീസ്
അരിമ്പൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ കൊടിയേറ്റം നിർവഹിച്ചു.
ഇടവക വികാരി ഫാ. ഫ്രാങ്കോ കവലക്കാട്, അസി. വികാരി ഫാ. ലിവിൻ ചൂണ്ടൽ, കൈക്കാരന്മാരായ ഫ്രാൻസിസ് കവലക്കാട്, ലാസർ അന്തോണി, വർഗീസ് പൊൻമാണി, സിജോൺ കുണ്ടുകുളങ്ങര, ജനറൽ കൺവീനർ സി.എൽ. ജോൺസൺ, പബ്ലിസിറ്റി കൺവീനർ പി.എ. വിൽസൺ, മറ്റു കൺവീനർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 12,13 തീയതികളിലാണു തിരുനാൾ. 20ന് എട്ടാമിടവും ആഘോഷിക്കും.
വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന
വടക്കാഞ്ചേരി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ ഫ്രാൻ സിസ് സേവിയറിന്റെ184-ാം ദർശന തിരുനാളിനു കൊടിയേറി. ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, എന്നീ തിരുക്കർമങ്ങൾക്കുശേഷം അതിരൂപത വൈസ് ചാൻ സലർ ഫാ. ഡൈജോ പൊറത്തൂർ കൊടിയേറ്റം നിർവഹിച്ചു. തുടർന്ന് വൈകീട്ടുനടന്ന തിരുക്കർമങ്ങൾക്ക് സരിതപുരം പള്ളി വികാരി ഫാ. ടോം വേലൂക്കാരൻ കാർമികനായി.
ചടങ്ങുകൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് തരകൻ, അസി. വികാരി ഫാ. സന്തോഷ് അന്തിക്കാട്ട്, കൈക്കാരന്മാർ, തിരുനാൾ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. 12,13 തീയതികളിലാണു തിരുനാൾ.
തലോർ ഉണ്ണിമിശിഹാ ഇടവകപ്പള്ളിയിൽ
തലോർ: ഉണ്ണിമിശിഹാ ഇടവകദേവാലയത്തിൽ 12, 13 തീയതികളിൽ നടക്കുന്ന പരിശുദ്ധ ഉണ്ണിമിശിഹായുടെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മദർ തെരേസയുടെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുനാളിനു കൊടിയേറി. തൃശൂർ ഡോളേഴ്സ് ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് കൊടിയേറ്റുകർമം നിർവഹിച്ചു.
12 നു വൈകുന്നേരം 5.30ന് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ കൂടുതുറക്കൽ ശുശ്രൂഷ നിർവഹിക്കും. 13 നു രാവിലെ 9.30ന് ഫാ. ജോണ്സണ് അന്തിക്കാടന്റെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന ഉണ്ടായിരിക്കും. ഫാ. ഹെഡ്ലി നീലങ്കാവിൽ സന്ദേശം നൽകും. തുടർന്ന് നേർച്ച ഊട്ട് ഉണ്ടായിരിക്കും. വൈകുന്നേരം നാലിനു വിശുദ്ധകുർബാന, പ്രദക്ഷിണം, ഫാൻസി വെടിക്കെട്ട് എന്നിവയും ഉണ്ടായിരിക്കും.
വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ, സഹവികാരി ഫാ. അരുണ്‍ കാഞ്ഞിരത്തിങ്കൽ, കൈക്കാരന്മാരായ സ്റ്റാൻലി മഞ്ഞിയിൽ, വിൻസെന്റ് പെരിഞ്ചേരി, സണ്ണി കാഞ്ഞാണി, റീഫിൻ കുന്നത്ത്, ജനറൽ കണ്‍വീനർ ഡേവിസ് കുറ്റിക്കാട്ട്, പബ്ലിസിറ്റി കണ്‍വീനർ ജോസഫ് ആന്റോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
വെള്ളാറ്റഞ്ഞൂർ പരിശുദ്ധ ഫാത്തിമമാത
വേലൂർ: വെള്ളാറ്റഞ്ഞൂർ പരിശുദ്ധ ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിനു കൊടികയറി. 12,13 തീയതികളിലാണ് ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ഊട്ടുതിരുനാൾ ആഘോഷിക്കുന്നത്. വികാരി ഫാ. സൈമൺ തേർമഠം, കൈക്കാരന്മാരായ ജോസ് പൊറത്തൂർ, പ്രിൻസ് മുരിങ്ങാത്തേരി, സേവ്യാർ കുറ്റിക്കാട്ട്, ജോസഫ് പഴങ്കൻ, തിരുനാൾ ജനറൽ കൺവീനർ ഷാജു പൊറത്തൂർ എന്നിവർ നേതൃത്വം നൽകി.
ഒരുമനയൂർ ലിറ്റിൽ ഫ്ലവർ
ചാവക്കാട്: ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിനു കൊടിയേറി. ഫാ. ഏബിൾ ചിറമ്മൽ കൊടിയേറ്റം നിർവഹിച്ചു.
ഒരുമനയൂർ പള്ളി വികാരി ഫാ. ജോവി കുണ്ടുകുളങ്ങര, ട്രസ്റ്റിമാരായ ഇ.എഫ്. ജോസഫ്, റോസി ജോൺസൺ, സാജി ടോണി, കൺവീനർമാരായ ഇ.വി. ജോയ്, കെ.ജെ. ചാക്കോ, ഇ.കെ. ജോസ്, ഇ.എ.ജോണി, ഇ.ജെ. ജോഷി, എ.ടി. ജോബി, ഇ.പി. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. 12, 13 തീയതികളിലാണ് തിരുനാൾ.
എല്ലാദിവസവും വൈകീട്ട് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും.