കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ സ്കൂളിൽ സ്വിമ്മിംഗ് പൂൾ ഉദ്ഘാടനം
1458438
Wednesday, October 2, 2024 7:56 AM IST
തൃശൂർ: സെന്റ് ജോസഫ്സ് മോഡൽ സ്കൂളിൽ കുട്ടികൾക്കുവേണ്ടി സ്വിമ്മിംഗ് പൂൾ നിർമിച്ചുനൽകി. അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിർവഹിച്ചു. മാനേജർ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു.
കോർപറേഷൻ കൗണ്‍സിലർ ആൻസി ജേക്കബ് പുലിക്കോട്ടിൽ, അഡ്മിനിസ്ട്രേറ്റർ ആൻഡ് ഐസിഎസ്ഇ പ്രിൻസിപ്പൽ ഫാ. ബിജു നന്തിക്കര, സ്റ്റേറ്റ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണ്‍ പോൾ ചെമ്മണ്ണൂർ എന്നിവർ പങ്കെടുത്തു.