നടി ഭാവന ഓറക്സ് ബിൽഡേഴ്സ് ബ്രാൻഡ് അംബാസഡർ
1458678
Thursday, October 3, 2024 6:29 AM IST
തൃശൂർ: നടി ഭാവനയെ ഓറക്സ് ബിൽഡേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. മികവിനൊപ്പം സാധാരണക്കാരുടെ ബജറ്റിന് അനുയോജ്യമായ പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിൽ ഓറക്സ് ഗ്രൂപ്പ് നൽകുന്ന ശ്രദ്ധയാണ് കുറഞ്ഞകാലംകൊണ്ട് മികച്ച വളർച്ച നേടാൻ സഹായിച്ചതെന്നു ചെയർമാൻ അജിത്ത് പൂലോത്ത് പറഞ്ഞു.
മുളങ്കുന്നത്തുകാവിലെ ഓറക്സ് ലിയാർഡാണ് നിർമാണത്തിലിരിക്കുന്ന പ്രോജക്ട്. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുടെ അംഗീകാരം ലഭിച്ചതിനാൽ ലോണ്‍ സൗകര്യം ലഭ്യമാണ്. ഈമാസം അപ്പാർട്ട്മെന്റുകൾ ബുക്ക് ചെയ്യുന്നവർക്കു പ്രത്യേകം ഓഫറുകളുമുണ്ട്. തൃശൂർ റൗണ്ടിൽനിന്ന് 500 മീറ്റർ അകലെ ഓറക്സ് കാസ്കേഡ് സിറ്റി പ്രോജക്ടും ഉടൻ ആരംഭിക്കും.
മാനേജിംഗ് ഡയറക്ടർ സി.എം. ബാലചന്ദ്രൻ, ഡയറക്ടർമാരായ അജിത്ത് കുമാർ പണിക്കത്ത്, സുരേഷ് കുമാർ പണിക്കത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.