നീന്തല്മേള: അവിട്ടത്തൂരിന് ഓവറോള്‍
1458442
Wednesday, October 2, 2024 7:56 AM IST
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ഉപജില്ല നീന്തല്‍ മത്സരത്തില്‍ 166 പോയിന്റുനേടി അവിട്ടത്തൂര്‍ എല്‍ ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
97 പോയിന്റോടെ എടതിരിഞ്ഞി എച്ച്ഡിപിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും 91 പോയിന്റോടെ ഇരിങ്ങാലക്കുട ഡോണ്‍ ബോ സ്കോ എച്ച്എസ്എസും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
തുടര്‍ച്ചയായി 58-ാം തവണയാണ് അവിട്ടത്തൂര്‍ സ്കൂള്‍ ജേതാക്കളാകുന്നത്. ഡോണ്‍ ബോ സ്കോ സ്കൂള്‍ സ്വമ്മിംഗ് പൂളിലാണ് നീന്തല്മേള നടന്നത്.