മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ഏ​ഴു യു​വ​തി​ക​ള്‍​ക്കു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നൽകി തോ​മ​സ് പാ​വ​റ​ട്ടി
Friday, October 4, 2024 7:07 AM IST
തൃ​ശൂ​ര്‍: മ​ക​ള്‍ അ​ഞ്ജ​ലി​യു​ടെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ഴു യു​വ​തി​ക​ള്‍​ക്കു വി​വാ​ഹ​സ​ഹാ​യ​മാ​യി നാ​ലു​പ​വ​ന്‍​വീ​തം ന​ല്‍​കി ടോം​യാ​സ് പ​ര​സ്യ ഏ​ജ​ന്‍​സി ഉ​ട​മ തോ​മ​സ് പാ​വ​റ​ട്ടി. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള ഹി​ന്ദു, മു​സ്‌​ലിം, ക്രി​സ്ത്യ​ന്‍ മ​ത​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട യു​വ​തി​ക​ൾ​ക്കാ​ണു സ​ഹാ​യം ന​ല്കി​യ​ത്.

ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ര്‍ കു​റു​മ്പൂ​ര്‍ വീ​ട്ടി​ല്‍ സു​ശീ​ല​ന്‍ വാ​സു​വി​ന്‍റെ മ​ക​ന്‍ അ​ക്ഷ​യു​മാ​യി അ​ഞ്ജ​ലി​യു​ടെ വി​വാ​ഹം.

പേ​രാ​മം​ഗ​ലം ടോം​യാ​സ് ഗാ​ര്‍​ ഡ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ക​ലാ​മ​ണ്ഡ​ ലം ഗോ​പി​യും ദേ​വ​മാ​ത മു​ൻ പ്രൊ​വി​ന്‍​ഷ്യ​ൽ ഫാ. ​ഡേ​വീ​സ് പ​ന​യ്ക്ക​ലും ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര്യ അ​നി​ത യു​വ​തി​ക​ളെ സ്വീ​ക​രി​ച്ചു. മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​എ. കൃ​ ഷ്ണ​ന്‍, ചി​ത്ര​കാ​ര​ന്‍ വി.​എം. ബ​ഷീ​ര്‍,


കേ​ര​ള അ​ഡ്വ​ര്‍​ടൈ​സിം ​ഗ് ഏ​ജ​ന്‍​സീ​സ് അ​സോ​സി​യേ​ഷ ന്‍ പ്ര​സി​ഡ​ന്‍റ് പി.​എം. മു​കു​ന്ദ​ ന്‍, ഗ​വ. മു​ൻ അ​ഡീ​ഷ​ണ​ല്‍ സെ​ ക്ര​ട്ട​റി ഷെ​ല്ലി പോ​ള്‍, തോ​മ​സ് പാ​വ​ റ​ട്ടി​യു​ടെ മ​ക​നും ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് സ്ഥാ​പ​ന​മാ​യ മെ​യ്‌​ ക്കേ​ഴ്‌​സ് കൊ​ച്ചി​യു​ടെ ഉ​ട​മ​യു​മാ​യ ടി. ​നി​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.