നാടെങ്ങും വയോജന ദിനാചരണം
1458432
Wednesday, October 2, 2024 7:56 AM IST
ആദരമൊരുക്കി ജൂബിലി മിഷൻ ആശുപത്രി
തൃശൂർ: ലോക വയോജനദിനത്തിൽ ജൂബിലി മിഷൻ ജെറിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരത്തോളം വയോജനങ്ങളെ ആദരിച്ചു. തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ടിഡോപ് എന്ന പേരിൽ നടത്തിയ പരിപാടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനംചെയ്തു.
വയോജന രോഗനിർണയ ക്യാന്പ്, ഓർമക്കുറവ്, പോഷകം, ഫിസിയോതെറാപ്പി, ഇൻസുലിൻ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസ് നടത്തി. വയോജനരോഗപരിപാലന വിഭാഗത്തിൽ കണ്സൾട്ടേഷന് 50 ശതമാനം കിഴിവ് ലഭിക്കുന്ന ജെറിയാട്രിക് പ്രിവിലേജ് കാർഡും കൈമാറി.
പുനഃസംഘടിപ്പിച്ച ജെറിയാട്രിക് മെഡിസിൻ വിഭാഗത്തിന്റെ ഉദ്ഘാടനം മണപ്പുറം ഗ്രൂപ്പ് എംഡി വി.പി. നന്ദകുമാറും ജെറിയാട്രിക് മെഡിസിൻ വിഭാഗത്തിന്റെ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഇസാഫ് സിഇഒ കെ. പോൾ തോമസും നിർവഹിച്ചു. 96-ാം വയസിലും കോണ്‍ട്രാക്ട് പണി ചെയ്യുന്ന കത്രീനയെയും മാരത്തോണ്‍ ഓട്ടക്കാരനായ 90 വയസുള്ള പ്രഫ. സി.പി. മാത്യുവിനെയും ചടങ്ങിൽ ആദരിച്ചു.
തൃശൂർ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, അസി. ഡയറക്ടർ ഫാ. പോൾ ചാലിശേരി, ജെറിയാട്രിക് മെഡിസിൻ വിഭാഗത്തിലെ കണ്‍സൾട്ടന്റുമാരായ ഡോ. സിജു ജോസ്, ഡോ. എമിൽ ഡേവിസ്, ഓർഫനേജ് കണ്ട്രോൾ ബോർഡ് മെന്പർ ഫാ. ലിജോ ചിറ്റിലപ്പിള്ളി, വ്യാകുലമാതാവിൻ ബസിലിക്ക വികാരി ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ലൂർദ് കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഡോ. ബെൽമ റോസ് എന്നിവർ പ്രസംഗിച്ചു. വിശിഷ്ടാതിഥി ഷാനി സെയിൽ, സിഇഒ ഡോ. ബെന്നി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് പൂപ്പാടി, പ്രിൻസിപ്പൽ ഡോ. പ്രവീണ്‍ലാൽ കുറ്റിച്ചിറ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ എന്നിവർ പങ്കെടുത്തു.
സൗജന്യ വിനോദയാത്രയിൽ പങ്കെടുത്തത് 400 പേർ
പറപ്പൂർ: വയോജന ദിനത്തിൽ അരക്കുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർഥം സുമനസുകളുടെ സഹായ സഹകരണങ്ങളോടെ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തിയ സൗജന്യ വിനോദയാത്രയിൽ 400 വയോജനങ്ങൾ അണിനിരന്നു. പറപ്പൂർ സെന്റ് ജോൺ നെപുംസ്വാൻ ഫൊറോന പള്ളി അങ്കണത്തിൽ ചേർന്ന ഉദ്ഘാടനസമ്മേളനത്തിൽ പ്രസിഡന്റ് സി.സി. ഹാൻസൺ, സെക്രട്ടറി പി.ഒ. സെബാസ്റ്റ്യൻ, ട്രഷറർ ഫഹദ് വിജയൻ എന്നിവർ സംസാരിച്ചു.
പുതുക്കാട് തണൽ കമ്മിറ്റി
പുതുക്കാട്: ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് തണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വയോജന ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര, ഡോ. അരുണ്‍ദാസ് മേനോന്, ലീലാഭായ് ടീച്ചര്‍, കെ.ജെ. ജോജു, എം.ടി. മുരളി, എന്‍.ഡി. ഇനാശു, വര്‍ഗീസ് പൂണത്ത് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വയോജനങ്ങളെ ആദരിച്ചു.
ചേറൂർ വായനശാല
ചേറൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തൃശൂർ ഈസ്റ്റ് ബ്ലോക്കിലെ ചെന്പുക്കാവ്, വിൽവട്ടം, വിയ്യൂർ യൂണിറ്റുകൾ സംയുക്തമായി ചേറൂർ വായനശാലയിൽ വയോജനദിനം ആചരിച്ചു. വി.വി.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.ജി. വിശ്വനാഥൻ ആരോഗ്യമായ വാർധക്യം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.എൻ. വിജയാദേവി അധ്യക്ഷത വഹിച്ചു.
കോ-ഒാർഡിനേറ്റർ സി.ഡി. ജോസൺ യാത്രാപരിപാടികൾ വിശദീകരിച്ചു. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തിയ 19-ാം വയോജന ദിന യാത്ര മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി.
സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ഗോഡ്വിൻ ചെമ്മണ്ട അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ആനി ജോസ്, തോളൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ, കാരുണ്യ ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിവരുടെ സാന്നിധ്യത്തിൽ സാവിത്രി ശങ്കപ്പ യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമും ആംബുലൻസും യാത്രയെ അനുഗമിച്ചു.
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ട്രസ്റ്റിമാരായ വത്സ ചേറു, എ.കെ. അറുമുഖൻ, സാന്റി ഡേവിഡ്, ശ്രീകല കുഞ്ഞുണ്ണി ,കോ-ഒാർഡിനേറ്റർ സി.ഡി. ജോസൺ, സൈമൺ കുന്നത്ത്, മാനേജർ ഡാർവിൻ കെ. വിത്സൺ, തോളൂർ ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.