പഴഞ്ഞി പെരുന്നാൾ ഇന്നും നാളെയും
1458431
Wednesday, October 2, 2024 7:56 AM IST
കുന്നംകുളം: പഴഞ്ഞി പെരുന്നാൾ ഇന്നും നാളെയും ആഘോഷിക്കും. രണ്ടാം തിയതി രാവിലെ ഏഴിനു പഴയ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും വൈകീട്ട് ആറിനു പെങ്ങാമുക്ക് പള്ളിയിൽനിന്നും എത്തിച്ചേരുന്ന പദയാത്രയ്ക്കു സ്വീകരണവും നൽകും. തുടർന്ന് 6.30ന് തിരുമേനിമാരുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാനമസ്കാരവും 7.30ന് അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലീബായും ഉണ്ടാകും. നാളെ രാവിലെ ആറിനു പ്രഭാത നമസ്കാരവും തുടർന്ന് ബെന്യാമിൻ തോമസ് റമ്പാന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടാകും. വൈകീട്ട് നാലിനു വിവിധ ദേശക്കാരുടെ എഴുന്നള്ളിപ്പുകൾ പള്ളിയിലെത്തും.
തുടർന്ന് പഴഞ്ഞി അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലീബായും ഉണ്ടാകും. ഇന്നു വൈകീട്ട് നാലിനു പഴഞ്ഞി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഗജസംഗമത്തിൽ 35 ആനകൾ അണിനിരക്കും. 57 ദേശക്കമ്മിറ്റികൾ വിവിധ വാദ്യഘോഷങ്ങളുമായി പെരുന്നാളിൽ പങ്കെടുക്കും. വിവിധ ദേശക്കമ്മിറ്റികളുടെ നേതൃത്വത്തിൽ 45 ആനകൾ പെരുന്നാൾ എഴുന്നുള്ളിപ്പിലും പങ്കെടുക്കും. പെരുന്നാളിന്റെ ഭാഗമായി ബഹുനിലപ്പന്തലുകളും അങ്ങാടിയിൽ ഉയർന്നു കഴിഞ്ഞു.