പുത്തൂർ കായൽ ടൂറിസം: ടൂറിസം വകുപ്പ് ഡയറക്ടർ ഇന്നു സ്ഥലം സന്ദർശിക്കും
1458439
Wednesday, October 2, 2024 7:56 AM IST
പുത്തൂര്‍: സരോവരം പദ്ധതിയുടെ ഭാഗമായുള്ള കായൽ ടൂറിസം പദ്ധതിക്ക് ഒടുവിൽ അനക്കംവയ്ക്കുന്നു. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി തൃശൂർ ഗവ. എൻജിനിയറിംഗ് കോളജിന്റെ നേതൃത്വത്തിൽ ഡിപിആർ തയാറാക്കിയെങ്കിലും പദ്ധതി മുന്നോട്ടുപോകാതെ മുടങ്ങിക്കിടക്കുകയായിരുന്നു. ഇതു സംബന്ധിച്ച ദീപിക വാർത്തയെത്തുടർന്ന് ഇന്നു രാവിലെ 11.30ന് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് ഡയറക്ടർ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ വിലയിരുത്തും.
32 കോടിയുടെ ഇക്കോ ടൂറിസം പദ്ധതിക്കാണു രൂപം നൽകിയിരിക്കുന്നത്. പ്രളയക്കെടുതികളില്‍നിന്ന് നാടിനു രക്ഷയേകുന്നതോടൊപ്പം കാര്‍ഷികസമൃദ്ധിയും ലക്ഷ്യമാക്കി 22 വകുപ്പുകളെ സംയോജിപ്പിച്ചാണ് മാനസ സരോവരം പുത്തൂര്‍ കായല്‍ നവീകരണം പദ്ധതി നടപ്പാക്കുന്നത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധിപ്പിച്ച് ടൂറിസം പദ്ധതിക്കും വഴിയൊരുങ്ങുന്നത്.