പോക്സോ കേസ്: അധ്യാപകൻ പിടിയിൽ
1458685
Thursday, October 3, 2024 6:34 AM IST
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമം നടത്തിയ കേസിൽ അധ്യാപകൻ പിടിയിൽ. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടിൽ മുഹ്സിനെ(24)യാണ് പോലീസ് ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി ജോലിചെയ്യുന്ന സ്കൂളിലെ വിദ്യാർഥിനിയെയാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ പ്രീത ബാബു, സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, അരുൺ എന്നിവരും ഉണ്ടായിരുന്നു.