പുഷ്പഗിരിയിൽ വർണക്കാഴ്ചയൊരുക്കി സമൂഹബൊമ്മക്കൊലു
1458681
Thursday, October 3, 2024 6:30 AM IST
നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്നു
തൃശൂർ: നവരാത്രി ആഘോഷങ്ങൾക്കു തുടക്കംകുറിക്കാൻ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരവീഥികളെ ഭക്തിനിർഭരവും വർണാഭവുമാക്കി സമൂഹബൊമ്മക്കൊലു ഒരുങ്ങി.
പുതിയ തലമുറയ്ക്കു പുരാണ-ഇതിഹാസ സന്ദേശങ്ങൾ എത്തിക്കുവാനുദ്ദേശിച്ച് 26 വർഷംമുൻപാണ് സമൂഹബൊമ്മക്കൊലുവിനു തുടക്കമിട്ടത്. പുഷ്പഗിരിയിൽ സഭാമന്ദിരങ്ങൾ ദീപവിതാനങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. സമൂഹബൊമ്മക്കൊലു പ്രദർശനം ഇന്ന് ആരംഭിച്ച് വിജയദശമിവരെ തുടരും. വൈകീട്ട് ആറുമുതൽ രാത്രി എട്ടുവരെയാണ് പ്രദർശനസമയം.
നവരാത്രിനാളുകളിൽ ആയിരക്കണക്കിനു ഭക്തജനങ്ങളാണ് ബൊമ്മക്കൊലു കാണാൻ പുഷ്പഗിരിയിൽ എത്തിച്ചേരാറുള്ളത്. പതിവിലും പുതുമകളോടെയാണ് ഇത്തവണ പുഷ്പഗിരിയിൽ ബൊമ്മക്കൊലു അണിയിച്ചൊരുക്കിയിട്ടുള്ളതെന്നു സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.