വയനാടിന് സാന്ത്വന കേന്ദ്രത്തിന്റെ കൈത്താങ്ങ്
1459046
Saturday, October 5, 2024 5:34 AM IST
പെരിന്തല്‍മണ്ണ: വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ പെരിന്തല്‍മണ്ണ സൈമണ്‍ ബ്രിട്ടോ സ്മാരക സാന്ത്വനകേന്ദ്രം ക്ലീനിംഗ് പ്രൊഡക്ട് ചലഞ്ച് സംഘടിപ്പിച്ചു. സാന്ത്വന കേന്ദ്രത്തിലെ ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികളും പകല്‍വീട് അന്തേവാസികളും നിര്‍മിക്കുന്ന ക്ലീനിംഗ് ഉത്പന്നങ്ങള്‍ വിപണനം ചെയ്ത് ലഭിക്കുന്ന ലാഭമാണ് വയനാട് ദുരന്തബാധിതരെ സഹായിക്കുവാന്‍ നല്‍കുന്നത്.
ഹാന്‍ഡ് വാഷ്, ഡിഷ്വാഷ്, ഫ്ളോര്‍ ക്ലീനര്‍, ഫിനോയില്‍, വൈപ്പര്‍, മോപ്പ്, ചവിട്ടി തുടങ്ങിയ ഉത്പന്നങ്ങളാണ് സാന്ത്വനം കേന്ദ്രത്തില്‍ വിവിധ ഗ്രൂപ്പുകളായി നിര്‍മിക്കുന്നത്. ക്ലീനിംഗ് പ്രൊഡക്ട് ചലഞ്ചിന്റെ ഭാഗമായി ഗവണ്മെന്റ് ഗേള്‍സ് സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് വിപണി കണ്ടെത്തി വില്‍പ്പന നടത്തുന്നത്.
നഗരസഭാ ഓഫീസ് പരിസരത്ത് നടന്ന ക്ലീനിംഗ് പ്രൊഡക്ട് ചലഞ്ച് നഗരസഭാ ചെയര്മാന് പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ, കെ. ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍മാരായ പി. സീനത്ത്, എം.എം. സക്കീര്‍ ഹുസൈന്,
സെക്രട്ടറി ജി. മിത്രന്, സാന്ത്വനം കോ ഓര്‍ഡിനേറ്റര്‍ സലിം കിഴിശേരി, ബഡ്സ് സ്കൂള്‍ അധ്യാപിക മിത, തെറാപ്പിസ്റ്റ് ഷെമീന, ഗേള്‍സ് സ്കൂള്‍ പിടിഎ പ്രസിഡന്റ് കിനാതിയില്‍ സാലിഹ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ യമുന മുകുന്ദന്, ഷാഹുല്‍ എന്നിവര്‍ പങ്കെടുത്തു.