സ്‌കൂട്ടറില്‍ മദ്യവില്പന; മധ്യവയസ്കന് അറസ്റ്റില്‍
1458450
Wednesday, October 2, 2024 7:56 AM IST
ഇരിങ്ങാലക്കുട: സ്‌കൂട്ടറില്‍ മദ്യവില്പന നടത്തിയ എടതിരിഞ്ഞി സ്വദേശി അറസ്റ്റില്‍. എടതിരിഞ്ഞി വില്ലേജിലെ കാക്കാത്തിരുത്തി കൈമാപറമ്പില്‍ വീട്ടില്‍ സന്തോഷ് (55)നെയാണ് സ്‌കൂട്ടറില്‍ മദ്യ വില്പന നടത്തുന്നതിനിടയിൽ ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. അനു കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളില്‍നിന്നും 10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വി ദേശമദ്യവും പിടിച്ചെടുത്തു. അന്വേഷണസംഘ ത്തില്‍ ഉദ്യോഗസ്ഥരായ കെ. ഡി. മാത്യു, എ. സന്തോഷ്, വി.വി. ബി ന്ദുരാജ്, ശോബിത്, ഡ്രൈവര്‍ സുധീര്‍ എന്നിവരും ഉണ്ടായിരുന്നു.