"മിഷൻ സ്വച്ഛത 2024' ശുചീകരണ പരിപാടി
1458447
Wednesday, October 2, 2024 7:56 AM IST
മാള: ജീസസ് ട്രയിനിംഗ് കോളജ് ഐക്യുഎസിയുടെ ആഭിമുഖ്യത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഗാന്ധിജയന്തിയോടനുബന്ധിച്ച് "മിഷൻ സ്വച്ഛത 2024' എന്ന പേരിൽ പരിസരശുചീകരണ പരിപാടി സംഘടിപ്പിച്ചു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ബിനോയ് കോഴിപ്പാട്ട്, അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വിനീഷ് വട്ടോളി, കോളജ് പ്രിൻസിപ്പൽ ഡോ. ജസ്ന പി. വാരിജൻ എന്നിവർ പ്രസംഗിച്ചു.