മതിലകം സെന്ററിൽ ചരക്കുലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്കു പരിക്ക്
1458916
Friday, October 4, 2024 7:07 AM IST
കയ്പമംഗലം: ദേശീയപാത 66 മതിലകം സെന്റററിൽ ചരക്കുലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്കു പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്കു പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
തെക്കോട്ട് പോയിരുന്ന ലോറിയുടെ ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ജനാർദ്ദനൻ (41), രണ്ടാമത്തെ ലോറിയിലുണ്ടായിരുന്ന അഷറഫ് (43), ശരൺ (22) എന്നിവർക്കാണ് പരിക്ക്.
ഇവരെ മിറക്കിൾ, ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലേ മുക്കാലോടെ മതിലകം പോലീസ് സ്റ്റേഷനു തെക്കുഭാഗത്തായിരുന്നു അപകടം. രണ്ടു ലോറികളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. മതിലകം പോലീസ് സ്ഥലത്തെത്തി.