മുരിങ്ങൂരിൽ റെയിൽവേ ട്രാക്കിനുസമീപം മരിച്ചനിലയിൽ
1459166
Saturday, October 5, 2024 11:28 PM IST
മുരിങ്ങൂർ: മുരിങ്ങൂർ മല്ലഞ്ചിറ ക്ഷേത്രത്തിനു സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന് ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. ചേലക്കര മായന്നൂർകാവ് വടക്കേ പാറമേൽ സജീവി(52)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ബഹറനിൽ 30 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ സജീവ് ഇക്കഴിഞ്ഞ രണ്ടിന് എറണാകുളത്ത് ഇന്റർവ്യൂവിന് പോയിരുന്നു. അന്നേദിവസം ആരെയോ കാണാൻ ഹോട്ടലിൽ തങ്ങിയ ഇയാൾ മൂന്നിന് നാട്ടിലെത്തുമെന്നു ബന്ധുക്കളെ വിളിച്ച് അറിയിച്ചു.
എന്നാൽ രാത്രി വൈകീട്ടും എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മുരിങ്ങൂർ ലൊക്കേഷൻ കണ്ടെെത്തുകയും പിന്നീട് മൃതദേഹം കണ്ടെടുത്തുകയുമായിരുന്നു.
കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂരിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ചേലക്കരയിലേക്ക് കൊണ്ടുപോയി. ഭാര്യ: ബിന്ദു. മകൾ: സാന്ദ്ര.