വീടിനുള്ളിൽ മരിച്ചനിലയിൽ
1459106
Saturday, October 5, 2024 7:02 AM IST
കൊരട്ടി: തിരുമുടിക്കുന്ന് സുഗതി ജംഗ്ഷനു സമീപമുള്ള വീട്ടിൽ സ്ത്രിയെ മരിച്ചനിലയിൽ കണ്ടെത്തി. മംഗലത്ത് തെക്കൻ വീട്ടിൽ പോളിയുടെ വീട്ടിലാണ് ആന്ധ്രാ സ്വദേശി മുന്ന(54)യെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി രണ്ടരയോടെ കൊരട്ടി പോലിസ് സ്റ്റേഷനിലെത്തിയ പോളി തന്റെ കൂടെ താമസിക്കുന്ന മുന്ന ആത്മഹത്യ ചെയ്തുവെന്ന് വിവരം പോലീസിനെ ധരിപ്പിച്ചത്.
തുടർന്ന് പോലിസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ മുന്നയെ മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. സാരിയിൽ തൂങ്ങി മരിച്ചുവെന്നാണ് പോളി പറയുന്നത്. താഴെയിറക്കാനുള്ള ശ്രമത്തിനിടയിൽ മൃതദേഹം നിലത്തേക്ക് വീഴുകയായിരുന്നുവത്രേ. തലയ്ക്ക് പരിക്കേറ്റ് നിലത്ത് രക്തം വാർന്ന നിലയിലാണ് മുന്നയെ പോലിസ് കണ്ടത്.
മരണത്തിൽ അസ്വഭാവിക തോന്നിയതിനാൽ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷും കൊരട്ടി എസ്എച്ച്ഒ അമൃതരംഗനും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി.
ആത്മഹത്യയാണെന്നാണ് സൂചന. പാസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും.
വർഷങ്ങൾക്ക് മുൻപ് പോളിയുടെ ഭാര്യ മരിച്ചിരുന്നു. ഇയാൾക്ക് മൂന്നു മക്കളുണ്ട്. ഭാര്യയുടെ മരണശേഷം കുട്ടികളെ ഭാര്യവീട്ടുകാരാണ് പരിരക്ഷിക്കുന്നത്. പോളിയോടൊപ്പം ഏകദേശം രണ്ടു വർഷമായി ആന്ധ്രാ സ്വദേശിനിയായ മുന്ന ഒപ്പം കൂടിയിട്ട്. പലപ്പോഴും ഇവർ തമ്മിൽ മദ്യപിച്ചശേഷം വഴക്കുണ്ടാക്കാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. കോവിഡ് കാലത്തിനു മുമ്പ് എറണാകുളത്തെ സ്വകാര്യബസിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന പോളി പിന്നീട് നാട്ടിൽ തന്നെ താമസമാക്കുകയായിരുന്നു.