ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു
1459105
Saturday, October 5, 2024 7:02 AM IST
ചാലക്കുടി: ദേശീയപാതയിൽ പുഴ പാലത്തിനു സമീപം മോട്ടോർ സൈക്കിൾ ഇടിച്ച് പരിക്കുപറ്റിയ കാൽനടയാത്രക്കാരൻ തമിഴ്നാട് സ്വദേശി ജോൺസൺ(55) മരിച്ചു. ഇന്നലെ രാവിലെ 8.30നാണ് അപകടമുണ്ടായത്. ചാലക്കുടി ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി ചാലക്കുടിയിലും പരിസരത്തും കൂലിപണി ചെയ്തിരുന്നയാളാണ്. മൃതദേഹം താലൂക്ക് ആശുപത്രിയിൽ.