സ്ലൈവർ പ്ലാന്റ് തുറക്കുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചു
1458684
Thursday, October 3, 2024 6:34 AM IST
അവിണിശേരി ഖാദി സന്ദർശിച്ച് സുരേഷ് ഗോപി
അവിണിശേരി: ഗാന്ധിജയന്തി ദിനത്തിൽ അവിണിശേരി ഖാദികേന്ദ്രം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഖാദി വില്പനശാലയിൽനിന്നു ഖാദി വസ്ത്രങ്ങൾ വാങ്ങുകയും അവിണിശേരി ഖാദി അഡ്മിനിസ്ട്രേറ്റർ സുരേഷ്കുമാർ ഖാദിയുടെ ഇപ്പോഴത്തെ പ്രതിസന്ധികളെക്കുറിച്ച് മന്ത്രിയോടു വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിൽ മകളുടെ പേരിലുള്ള ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നു 40 ലക്ഷം രൂപ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഖാദിയിലെ സ്ലൈവർ പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കുന്നതിനായി അനുവദിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ, അവിണിശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂര്യ ഷോബി, സായ രാമചന്ദ്രൻ, പി.എൻ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.