ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് ജില്ലാ സമ്മേളനവും പ്രദർശനവും
1458676
Thursday, October 3, 2024 6:29 AM IST
തൃശൂർ: കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ (കെജിഎസ്ഡിഎ) തൃശൂർ ജില്ലാ സമ്മേളനത്തോനുബന്ധിച്ചു നടത്തിയ സ്വർണം, വെള്ളി, വജ്രം പ്രദർശനമായ "പൂരം 2' എക്സിബിഷൻ ഹയാത്ത് റീജൻസിയിൽ റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെജിഎസ്ഡിഎ ജില്ലാ പ്രസിഡന്റ് ഷാജു ചിറയത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി പി.എം. റഫീഖ് എക്സിബിഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വർണം, ഡയമണ്ട്, ജ്വല്ലറി മെഷിനറി ഇൻഡസ്ട്രിയൽ മേഖലയിൽ അവാർഡുകൾക്ക് അർഹരായ ജോസഫ് അക്കര (അക്കര ഗോൾഡ്), എൻ.എം. സമർ (ത്യോഹാർ ഡയമണ്ട് സ്), സുനിത ആഷ്ലിൻ (എംഡി, ആഷ്ലിൻ ചെമ്മണ്ണൂർ ഇൻസ്ട്രുമെന്റ്സ്) എന്നിവരെ മന്ത്രി കെ. രാജൻ ഉപഹാരം നൽകി ആദരിച്ചു.
യോഗത്തിൽ ഐബിജെഎ സംസ്ഥാന പ്രസിഡന്റ് പി.വി. ജോസ്, പോഗ്രാം കണ്‍വീനർമാരായ അബ്ദുൽ അസീസ്, ടി. സി. പൗത്രൻ, കെജിഎസ്ഡിഎ വർക്കിംഗ് പ്രസിഡന്റ് സുനിൽ ജോസ് എന്നിവർ പ്രസംഗിച്ചു.